play-sharp-fill
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയിൽ

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയിൽ

സ്വന്തം ലേഖകൻ

നാഗർകോവിൽ: കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ ശബരിമല ദർശനത്തിനായി നാഗർകോവിൽനിന്നു രാത്രി യാത്രതിരിച്ചു. നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്ന് കെട്ട്‌നിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയിൽ ദർശനത്തിനെത്തുെമന്നാണ് സൂചന. ഇന്നലെ എം. പി. വി. മുരളീധരൻ സന്നിധാനത്ത് ഉണ്ടായിരുന്നു.

നടപ്പന്തലിൽ ഭക്തർക്കൊപ്പം മുരളീധരൻ നാമ ജപവും നടത്തിയിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, നളിൻ കുമാർ കട്ടീൽ എന്നിവർ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു . ദർശനം കഴിഞ്ഞ് ഇന്ന് മടങ്ങുമെന്നാണ് വി. മുരളീധരൻ എം.പി. അറിയിച്ചത്. ബി.ജെ.പി. പ്രവർത്തകരെ ഓരോ ദിവസവും ശരണം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിമാരും എം.പിമാരും ശബരിമലയിലെത്തുന്നതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group