അനധികൃതമായി സ്വത്ത് സമ്പാദനം; മുന്‍ കായംകുളം നഗരസഭ എന്‍ജിനീയര്‍ക്കെതിരെ വിജിലന്‍സ് കേസ്

Spread the love

സ്വന്തം ലേഖകൻ
കായംകുളം: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ കായംകുളം നഗരസഭ എന്‍ജിനീയര്‍ക്കെതിരെ വിജിലന്‍സ് കേസ്.

video
play-sharp-fill

കായംകുളം നഗരസഭ അസി.എന്‍ജിനീയറായിരുന്ന പി.രഘുവിനെതിരെയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു വിജിലന്‍സ് കേസെടുത്തത്.

2010 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

68.12 ലക്ഷം രൂപ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് കേസ്. ഈ വിഷയത്തില്‍ എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ വിജിലന്‍സ് എസ്.പി കെ.കെ മോയിന്‍കുട്ടിയുടെ നിര്‍ദേശാനുസരണം, ഇന്‍സ്‌പെക്ടര്‍ എസ്.എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുമായി ബന്ധപ്പെട്ട്, ഒന്‍പതോളം രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.