play-sharp-fill
ദേ ഇവിടം ഞങ്ങളിങ്ങെടുത്തു!! കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൻ്റെ മൂലക്കല്ല് വരെ കൈയേറി  റവന്യു വകുപ്പ്; കയ്യേറിയത് വനിതാ പൊലീസ് സ്റ്റേഷനും സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കാനായി നീക്കിയിട്ടിരുന്ന സ്ഥലം; കൈയ്യേറിയ സ്ഥലത്ത്  റവന്യു അധികൃതർ ബോർഡ് സ്ഥാപിച്ചു

ദേ ഇവിടം ഞങ്ങളിങ്ങെടുത്തു!! കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൻ്റെ മൂലക്കല്ല് വരെ കൈയേറി റവന്യു വകുപ്പ്; കയ്യേറിയത് വനിതാ പൊലീസ് സ്റ്റേഷനും സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കാനായി നീക്കിയിട്ടിരുന്ന സ്ഥലം; കൈയ്യേറിയ സ്ഥലത്ത് റവന്യു അധികൃതർ ബോർഡ് സ്ഥാപിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേർന്നുള്ള സ്ഥലം റവന്യു വകുപ്പ് ആരുമറിയാതെ കയ്യേറി.

ജില്ലാ പൊലീസിന്റെ സൈബർ പൊലീസ് വിങ്, ടെലി കമ്യൂണിക്കേഷൻ, ഫിംഗർ പ്രിന്റ് ബ്യൂറോ, വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവ നിർമ്മിക്കാനായി പൊലിസ് നീക്കിയിട്ടിരുന്ന സ്ഥലമാണ് റവന്യു വകുപ്പ് കൈയേറിയത്. പൊലീസിൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ നേരത്തെ കോടതി സമുച്ചയം നിർമിക്കാൻ റവന്യൂ വകുപ്പിന് വിട്ട് നൽകിയിരുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യൻ വെയർഹൗസ് നിർമിക്കാനാണ് എന്ന പേരിലാണ് കയ്യേറ്റം. കൈയേറ്റ സ്ഥലത്ത് ബോർഡും സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിന്റെ ചുറ്റുവട്ടത്ത് നിരവധി യിടങ്ങളിൽ റവന്യു വകുപ്പിന് സ്ഥലം വെറുതേ കിടക്കുമ്പോഴാണ് അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും സ്ഥലമില്ലാതെ നട്ടം തിരിയുന്ന പൊലീസിന് റവന്യു വകുപ്പ് പണി കൊടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥർ താമസിച്ചു കൊണ്ടിരുന്ന ആറ് ഫാമിലി ക്വാർട്ടേഴ്സുകൾ ഉൾപ്പടെയുള്ള സ്ഥലമാണ് റവന്യു വകുപ്പ് കൈയ്യേറിയത്.

പരിമിതികളുടെ ഈറ്റില്ലമാണ് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം. ഒരു ക്വാർട്ടേഴ്സിലെ താമസക്കാരെ ഒഴുപ്പിച്ചെടുത്താണ് കോട്ടയത്ത് വനിതാ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. സൈബർ പൊലീസ് സ്റ്റേഷൻ അടക്കമുള്ള മറ്റ് ഓഫീസുകൾ കാര്യാലയത്തിലെ കുടുസ്സുമുറികളിലാണ് പ്രവർത്തിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് നിലവിലെ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ പൊലീസ് തയ്യാറെടുക്കുമ്പോഴാണ് എട്ടിന്റെ പണിയുമായി റവന്യു വകുപ്പ് എത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും സ്ഥലമില്ലാതെ നട്ടം തിരിയുന്ന പൊലീസിൻ്റെ വസ്തു കൈയ്യേറി കെട്ടിടം നിർമ്മിച്ചാൽ റവന്യൂ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിവരാവകാശ പ്രവർത്തകനായ രാധാകൃഷ്ണൻ കൈതവന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.