play-sharp-fill
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവാവ് എക്സൈസ് പിടിയിൽ; പിടികൂടിയത് ആന്ധ്രയിൽ നിന്നും എത്തിച്ച എട്ട് കിലോ കഞ്ചാവ്

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവാവ് എക്സൈസ് പിടിയിൽ; പിടികൂടിയത് ആന്ധ്രയിൽ നിന്നും എത്തിച്ച എട്ട് കിലോ കഞ്ചാവ്

സ്വന്തം ലേഖകൻ

കോട്ടയം: ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ എട്ട് കിലോ കഞ്ചാവുമായി അസം സ്വദേശി എക്സൈസിന്റെ പിടിയിലായി.അസം സോണി പൂർ ലഖോപാറ ദേഖിയാൻ ജൂലി ആനന്ദ് ദാസിനെ (28) ആണ് എക്സൈസ് കമ്മീഷണറുടെ ദക്ഷിണമേഖല സ്പെഷ്യൽ സ്ക്വാഡും, കോട്ടയം എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.


ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോ കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം മാവിളങ് ഭാഗങ്ങളിൽ ദിവസങ്ങളായി എക്സൈസ് അംഗം നിരീക്ഷണം നടത്തി വരികയായിരുന്നു. ആന്ധ്രയിൽ കഞ്ചാവിന്റെ വിളവെടുപ്പ് കാലം ആയതിനാൽ എക്സൈസ് കമ്മീഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആനന്ദ് ദാസിനെ പറ്റി വിവരം ലഭിക്കുന്നത്.

ചിങ്ങവനം, കോട്ടയം, നാഗമ്പടം, ചങ്ങനാശ്ശേരി പ്രദേശങ്ങളിൽ യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാൾ ആയിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ അർദ്ധരാത്രി ഒരുമണിയോടെ എക്സൈസ് സംഘം ആനന്ദിന്റെ വീട് വളയുകയായിരുന്നു. വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.