video
play-sharp-fill
ഹർത്താൽ: ഇന്ന് നടത്താനിരുന്ന പരീക്ഷകളും സ്‌കൂൾ മേളകളും മാറ്റിവെച്ചു

ഹർത്താൽ: ഇന്ന് നടത്താനിരുന്ന പരീക്ഷകളും സ്‌കൂൾ മേളകളും മാറ്റിവെച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകളും മറ്റ് ചില പരിപാടികളും മാറ്റിവെച്ചു.

കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്ന് നടക്കേണ്ട ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

വയനാട് ജില്ലാ സ്‌കൂൾ കലോത്സവം നാളെത്തേക്ക് (ഞായർ) മാറ്റി. ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ തിങ്കളാഴ്ചത്തേക്ക് മാറ്റി.

കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.

താമരശേരി താലൂക്കിൽ ഇന്ന് നടത്താൻ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസിൽദാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.