
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫും മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ സുനില്‍ ഐസക്കും തമ്മിലുണ്ടായ പരസ്യ വാക്കേറ്റം വീഡിയോയില്‍ പകര്‍ത്തി സിപിഎം സൈബര്‍ സഖാക്കളുടെ പ്രചാരണം.
സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസ് പരിസരത്താണ് സംഭവം നടന്നത്. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ ലോഗോ പ്രകാശനം നടത്തിയതിനു ശേഷമാണ് സംഭവം. ഇരുവരെയും മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ശാന്തരാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും സിപിഎം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനത്തിനിടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഓമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സംഭവം മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ സുനില്‍ ഐസക്ക് കോടിയേരിയോട് വാര്‍ത്താ സമ്മേളനത്തിനിടെ ചോദിച്ചിരുന്നു. എന്നാല്‍ ചില ദോഷൈകദൃക്കുകളാണ് ഈ വാര്‍ത്തയ്ക്കു പിന്നിലെന്നായിരുന്നു കോടിയേരിയുടെ മറുപടി. പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റി വയ്ക്കാനാണോ സംഘാടക സമിതി ഓഫീസ് തുറക്കുന്നതെന്നും കോടിയേരി തിരിച്ചു ചോദിച്ചു. അതല്ല ഒരു ചാനലില്‍ ബ്രേക്കിങ് പോകുന്നുണ്ടെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി.
ഏതു ചാനലാണെന്ന് കോടിയേരി ചോദിച്ചപ്പോള്‍ ഏഷ്യാനൈറ്റ് ന്യൂസെന്നായിരുന്നു മീഡിയാവണ്‍ റിപ്പോര്‍ട്ടറുടെ മറുപടി. ഏഷ്യാനെറ്റ് ന്യുസുകാര്‍ ഞങ്ങളുടെ പൊളിറ്റ് ബ്യൂറോയിലുണ്ടോ എന്നായിരുന്നു ഇതിന് കോടിയേരിയുടെ പരിഹാസം. ഈ സംഭവമാണ്കെ പാർട്ടി കോണ്‍ഗ്രസ് ലോഗോ പ്രകാശന ചടങ്ങ് കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇരുകൂട്ടരും വാക്‌പോരും ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മറ്റു ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി മടക്കുകയായിരുന്നു. ഈ സംഭവമാണ് സൈബര്‍ സഖാക്കള്‍ വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയാ ഗ്രുപ്പുകളില്‍ പ്രചരിപ്പിക്കുന്നത്.



