
സ്വന്തം ലേഖകൻ
പൊൻകുന്നം: അമിത വേഗത്തിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടെ പൊൻകുന്നം എസ്ഐക്ക് നേരെ മദ്യപന്റെ ആക്രമണം.
ഇന്നലെ രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്ന പ്രദേശത്ത് എത്തിയ എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥരും ഇതുവഴി അമിത വേഗത്തിൽ വന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിക്കുകയും സൈഡിലേക്ക് ഒതുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ തനിക്ക് ധൃതിയുണ്ടെന്നും വേഗത്തിൽ പോകണമെന്നും ആവശ്യപ്പെട്ട ശശിധരൻ എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു.
തുടർന്ന് രാജേഷിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



