
സ്വന്തം ലേഖകൻ
തൃശൂർ: ഒല്ലൂരിൽ വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമർദനം. ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്.
ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യവയസ്‌കനായ ഒരാൾ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിക്കുകയായിരുന്നു. അവിടെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യവിമല്ലാതെ യുവാവിന്റെ തലക്കടിച്ച ശേഷം നടന്നുപോവുകയായിരുന്നു. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു.
മർദനമേറ്റ അമൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.