ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം; തീപിടുത്തതിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയെന്ന് ആരോപണം

ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം; തീപിടുത്തതിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയെന്ന് ആരോപണം

സ്വന്തം ലേഖിക

പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തില്‍ തീപിടുത്തം.

മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം.

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം തുടരുന്നു. പാലക്കാട് ജില്ലയിലെ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎല്‍എമാര്‍ രംഗത്ത് വന്നു. തീ പിടുത്തതിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി.

കാട്ടുതീ പടര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നില്ല. സംസ്കരിക്കാവുന്നതിലധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.