തിരുവല്ല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല: തിരുവല്ല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തിന് വഴിവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈഎംസിഎ ഹാളിൽ ചേര്‍ന്ന യോഗം തുടങ്ങിയപ്പോള്‍ മുതൽ പ്രവർത്തകർ തമ്മിൽ പൊരുത്തക്കേടുകൾ പ്രകടിപ്പിച്ചിരുന്നു.

കമ്മിറ്റി പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇരുവിഭാഗമായി തിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

സമവായ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് തന്നെ സംഘര്‍ഷം ആരംഭിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല.