ആലപ്പുഴ മുഹമ്മയിൽ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: മുഹമ്മ കായിപ്പുറത്ത് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം. സംഭവത്തില്‍ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.

video
play-sharp-fill

കലവൂര്‍ സ്വദേശി ബിനു, തലവടി സ്വദേശി വിഷ്‌ണു, മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശിനികളായ അഞ്ച് വീട്ടമ്മമാരുമാണ് പിടിയിലായത്.

കായിപ്പുറം കെ.ജി കവലയ്ക്ക് സമീപം പഴയ ആശുപത്രി കെട്ടിടത്തില്‍ നിന്നാണ് മുഹമ്മ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിലൊരാളായ ബിനു, ഈ വീട് ജനുവരി ഒന്ന് മുതല്‍ വാടകയ്ക്ക് എടുത്തതാണെന്ന് പൊലീസ് പറഞ്ഞു.

ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്.