video
play-sharp-fill

തൃപ്തി ദേശായിക്ക് പ്രത്യേകമായി ഒരു പരിഗണനയും നൽകില്ല, കത്തിന് മറുപടിയും നൽകാൻ ഉദ്ദേശമില്ല : പൊലീസ്

തൃപ്തി ദേശായിക്ക് പ്രത്യേകമായി ഒരു പരിഗണനയും നൽകില്ല, കത്തിന് മറുപടിയും നൽകാൻ ഉദ്ദേശമില്ല : പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന ബാക്കി എല്ലാവർക്കും നൽകുന്ന സുരക്ഷ അവർക്കുമുണ്ടാകും. മറ്റ് പ്രത്യേക പരിഗണനകൾ നൽകാനാവില്ല.

ശബരിമല നട തുറക്കുമ്പോൾ ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ ഉദ്ദേശമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശബരിമലയിൽ ദർശനത്തിന് എത്തുന്ന ബാക്കി എല്ലാവർക്കും നൽകുന്ന സുരക്ഷ അവർക്കുമുണ്ടാകും. മറ്റ് പ്രത്യേക പരിഗണനകൾ നൽകാനാവില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് മറുപടി നൽകില്ലെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ശബരിമല ദർശനം നടത്തുന്നതിനായി നാളെ കൊച്ചിയിലെത്തുമെന്നാണ് തൃപ്തി പൊലീസിനേയും സർക്കാരിനേയും അറിയിച്ചിരിക്കുന്നത്. തന്റെയും കൂടെയുള്ള ആറ് സ്ത്രീകളുടേയും താമസം, ഭക്ഷണം, യാത്ര എന്നിവയടക്കമുള്ള ചിലവുകൾ സർക്കാർ വഹിക്കണം എന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള പൊലീസ് മേധാവി എന്നിവർക്ക് ഈ ആവശ്യം ഉന്നയിച്ച് തൃപ്തി കത്ത് നൽകിയിട്ടുണ്ട്.

മഹാരാഷ്ട്ര അഹമ്മദ് നഗർ ശനി ശിഗ്‌നാപൂർ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം, മുംബയ് ഹാജി അലി ദർഗയിലെ സ്ത്രീപ്രവേശനം തുടങ്ങിയവയ്ക്കായി നടത്തിയ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ദേശീയ ശ്രദ്ധ നേടിയത്. സംഘപരിവാർ സംഘടനകളുടെ വേദികളിൽ ഇവർ നേരത്തെ പല തവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ ശബരിമല ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി.