വാളയാര്‍ കേസ്: രണ്ടു പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
സ്വന്തം ലേഖിക
കൊച്ചി: വാളയാര്‍ കേസിലെ പ്രതികളായ വി മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കിയാണ് നടപടി. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കിയാണ് നടപടി.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലുമായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2014 ജനുവരി 13നും മാര്‍ച്ച് നാലിനുമാണ് വാളയാറില്‍ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസില്‍ പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് കണ്ടെത്തിയത്.
പൊലീസ് അന്വേഷണം ശരി വച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് രംഗത്തു വന്നിരുന്നു.