
സ്വന്തം ലേഖകൻ
ആലപ്പുഴ: റേഷനരി കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള 54 ചാക്ക് അരിയാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത്.
വഴിച്ചേരി മാര്‍ക്കറ്റിലെ സുരേന്ദ്ര സ്റ്റോഴ്‌സ് ഉടമ സുരേന്ദ്രന്‍ നായര്‍, മിനി ലോറി ഡ്രൈവര്‍ രാജേഷ് എന്നിവരാണ് പിടിയിലായത്.
പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ 2.7 ടണ്‍ അരി ലോറിയില്‍ കയറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയിലാണ് റേഷനരിയാണെന്ന് തിരിച്ചറിഞ്ഞത്. ലോറിയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
അരി റേഷനാണെന്ന് ഉറപ്പിക്കാനായി സിവില്‍ സപ്ലൈസ് ക്വാളിറ്റി കണ്‍ട്രോളര്‍ പരിശോധന നടത്തും.