Spread the love

സ്വന്തം ലേഖകൻ
നേമം: വീടിന്‍റെ ടെറസില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

പള്ളിച്ചല്‍ ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ വെങ്കിടി രാജു എന്ന അനില്‍കുമാര്‍ (37) ആണ് അറസ്റ്റിലായത്.

എസ്റ്റേറ്റ് തുലവിള ദേവീ ക്ഷേത്രത്തിനു സമീപം കെ.എല്‍ വിലാസത്തില്‍ സജീര്‍ കുമാറിന്‍റെ വീട്ടിലെ 10 റബര്‍ ഷീറ്റുകളാണ് പ്രതി മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്കായിരുന്നു സംഭവം.

വിവരമറിഞ്ഞ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ സിറ്റി, റൂറല്‍ സ്റ്റേഷനുകളിലായി നിരവധി സമാന കേസുകള്‍ നിലവിലുണ്ട്.

നേമം സി.ഐ ആര്‍. രഗീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ പ്രസാദ്, എ.എസ്.ഐ അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.