
സ്വന്തം ലേഖകൻ
കോട്ടയം: മണിമല ബസ്സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം ആണ് കണ്ടെത്തിയത്.
മണിമല കവലയിലുള്ള കടയുടെ ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോളാണ് കടതിണ്ണയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് മണിമല പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമല C I ഷാജിമോന്റെ നേതൃത്വത്തിൽ SI ബോബി വർഗീസാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. SI വിദ്യാധരൻ, ASI റോബി ജോസഫ്, കോൺസ്റ്റബിൾ മാരായ ജിമ്മി, സലിംകുട്ടി, ഷാജുദീൻ, സുനീഷ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്,6ആം വാർഡ് മെമ്പർ ബിൻസി, മുൻമെമ്പറും പഞ്ചായത്ത് അംഗവും ആയ പ്രകാശ് പള്ളത്തുപാറ എന്നിവരുടെ സാനിധ്യത്തിലും ആയിരുന്നു തുടർനടപടികൾ.







