play-sharp-fill
കോട്ടയം വാഴൂരിൽ കടയില്‍  സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി

കോട്ടയം വാഴൂരിൽ കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി

സ്വന്തം ലേഖിക

വാഴൂര്‍: കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെ എസ്.ഐ ചൂരൽ കൊണ്ട് മര്‍ദിച്ചതായി പരാതി.


വാഴൂര്‍ പേഴുത്തുങ്കല്‍ തകിടിയില്‍ ഇന്നലെ രാത്രി ഏഴിനാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വാഹനത്തില്‍ എത്തിയ പളളിക്കത്തോട് എസ്.ഐ വണ്ടി നിര്‍ത്തിയ ഉടന്‍ ചൂരല്‍ ഉപയോഗിച്ച്‌ അവിടെ നിന്നവരെ അടിക്കുകയായിരുന്നുവെന്നാണ് പരാതി.

എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം വാഴൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.