
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക്; ദര്‍ശനസമയം കൂട്ടി, ഹരിവരാസനം 11 മണിക്ക്
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദര്‍ശനം സമയം കൂട്ടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ഇന്ന് മുതല്‍ രാത്രി 11-നായിരിക്കും ഹരിവരാസനം പാടി നട അടയ്ക്കുന്നത്.
സാധാരണയായി രാത്രി 10ന് നട അടച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകരവിളക്ക് ഉത്സവത്തിനായി വ്യാഴാഴ്ചയാണ് ശബരിമല നട തുറന്നത്.
ഇന്ന് മുതലാണ് സന്നിധാനത്തേക്ക് ഭക്തര്‍ പ്രവേശിച്ചു തുടങ്ങിയത്. ജനുവരി 11-നാണ് ഇത്തവണ എരുമേലി പേട്ട തുള്ളല്‍.
തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെടും. ജനുവരി 20-ന് പുലര്‍ച്ചെ 6.30-ന് നട അടയ്ക്കും.
Third Eye News Live
0