video
play-sharp-fill

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്ത് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്ത് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്ത് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു.

തകർന്നു കിടന്ന പനച്ചിക്കാട് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് തയ്യാറാക്കിയ എട്ട് ലക്ഷം രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്.


പനച്ചിക്കാട് പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് റോയി മാത്യുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ 2020-2021 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്.

റോഡ് നവീകരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം ൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ പി കെ വൈശാഖ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് റോയ് മാത്യു,ബാബുകുട്ടി ഈപ്പൻ, സിബി ജോൺ, റോയ് ജോർജ്, പി എം ഗീത കുമാരി, അരുൺ മാർക്കോസ്, അജീഷ് ആർ നായർ, ബെന്നി ജോൺ , എബി പുന്നൂസ് , സന്തോഷ് പി വി, തുടങ്ങിയവർ സംസാരിച്ചു.