Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കി.

video
play-sharp-fill

ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ പടിക്കെട്ട്‌ പൊളിച്ചത്‌. ഗാന്ധിനഗർ പൊലീസ്‌ കേസെടുത്തു.

അതേസമയം സമീപത്തെ വീടുകളിലേക്ക്‌ വഴി വെട്ടുന്നത്‌ സംബന്ധിച്ച്‌ കോടതിയിൽ കേസ്‌ നിലവിലുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ പടികൾ പൊളിച്ചതെന്ന്‌ കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറുപതോളം പടികൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണമേ ഇപ്പോൾ ബാക്കിയുള്ളൂ.

നൂറു വർഷം പഴക്കമുള്ള പള്ളിയുടെ പടികളാണ്‌ പൊളിച്ച്‌ നീക്കിയത്‌. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.