Spread the love

സ്വന്തം ലേഖകൻ
പാലക്കാട്; കോയമ്പത്തൂർ-പാലക്കാട് ദേശീയ പാതയിലെ സ്വകാര്യ കോളേജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്.

video
play-sharp-fill

രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളേജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു.

സിസിടിവി പരിശോധനകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുക്കര എന്ന സ്ഥലത്തുള്ള വനമേഖലയില്‍ നിന്നാണ് പുലി ആള്‍ത്താമസമുള്ള പ്രദേശത്തേക്കിറങ്ങിയതെന്നാണ് സൂചന. പിള്ളയാര്‍പുരം, കോവൈപുത്തൂര്‍ തുടങ്ങിയ ജനവാസ മേഖലകളില്‍ പലപ്പോഴായി പുലിയിറങ്ങുന്നത സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

വാളയാര്‍-കോയമ്പത്തൂര്‍ ദേശീയ പാതയിലാണ് സ്വകാര്യ കോളേജ് സ്ഥിതി ചെയ്യുന്നത്.

പുലിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കോളേജ് അധികൃതരും. ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.