Spread the love

സ്വന്തം ലേഖകൻ
അമ്പലപ്പുഴ : ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പിഞ്ചുകുഞ്ഞടക്കം കാർയാത്രികരായ ആറുപേര്‍ക്കു പരിക്ക്.

video
play-sharp-fill

ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഹരിപ്പാട്‌ ഭാഗത്തേക്കുപോയ കാറും എതിര്‍ദിശയില്‍വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന പത്തനംതിട്ട മേക്കൊഴൂര്‍ മൈലപ്ര വെള്ളോലിക്കല്‍ അജിന്‍(35), ഭാര്യ പാര്‍വതി(25), മകന്‍ നീരവ്(ഒരുവയസ്സ്), അജേഷ്(37), ഭാര്യ രാഖി(28), മകള്‍ വൈഗ(രണ്ട്) എന്നിവര്‍ക്കാണു പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്.

അപകടത്തില്‍പ്പെട്ട കാറില്‍നിന്നു തീയുയര്‍ന്നത്‌ പരിഭ്രാന്തിക്കിടയാക്കി. വൈകാതെ പോലീസും സ്ഥലത്തെത്തി.

അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറിലേറെ ഭാഗിക ഗതാഗതതടസ്സമുണ്ടായി.