Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: ചെറുമകളുടെ കൂടെ കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി.

video
play-sharp-fill

ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ആലപ്പുഴ സ്പെഷ്യല്‍ കോടതി ജഡ്ജി എ. ഇജാസ് ശിക്ഷ വിധിച്ചത്.

ആലപ്പുഴ തൈപറമ്പില്‍ വീട്ടില്‍ ബാബു എന്നു വിളിക്കുന്ന ജോണ്‍ (63) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ചെറുമകളുടെ കൂടെ കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയോട് പലതവണ പ്രതി ലൈംഗിക അതിക്രമം നടത്തിയതയാണ് പ്രോസിക്യൂഷന്‍ കേസ്.

തടവുശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക കുട്ടിക്ക് നല്‍കുവാനും കോടതി ഉത്തരവായി.

തുക ഒടുക്കാത്ത പക്ഷം ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സീമ ഹാജരായി.