Spread the love

സ്വന്തം ലേഖകൻ
ചെന്നൈ: കോവിഡ് വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തിന് മുകളില്‍ കയറി യുവാവ്. പുതുശ്ശേരി സ്വദേശിയായ 39 കാരൻ മുത്തുവേലാണ് ഇത്തരമൊരു സാഹസം കാണിച്ചത്.

video
play-sharp-fill

പുതുശ്ശേരിയിൽ വീടുകൾ കയറിയിറങ്ങി ആരോഗ്യപ്രവർത്തകർ വാക്സിൻ നൽകുകയാണ്.

ഇതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ മുത്തുവേലിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ വാക്സിൻ എടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ മരത്തിന് മുകളിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തുവേലിന്റെ സാഹസത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരത്തിന് മുകളിലിരിക്കുന്ന മുത്തുവേലിനോട് ആരോഗ്യപ്രവർത്തകർ താഴെയിറങ്ങാൻ പറയുന്നുണ്ട്.

ആരോഗ്യപ്രവർത്തകർ പോകുന്നതുവരെ മരത്തിന് മുകളിലിരുന്ന മുത്തുവേൽ അവർ പോയെന്ന് ഉറപ്പാക്കിയിട്ടാണ് മരത്തിന് മുകളിൽ നിന്ന് ഇറങ്ങിയത്.

വാക്സിനെടുത്താൽ കുറച്ച് ദിവസത്തേക്ക് മദ്യം കഴിക്കാൻ കഴിയില്ലെന്ന് കരുതിയാണ് മുത്തുവേൽ വാക്സിൻ എടുക്കാൻ സമ്മതിക്കാത്തതെന്ന് മുത്തുതന്നെ പറഞ്ഞു.