Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഈരാറ്റുപേട്ട സ്വദേശി പടിപ്പുരയ്ക്കൽ മുഹമ്മദ് റമീസിന്റെ സാൻട്രോ കാറാണ് ഓട്ടത്തിനിടയിൽ കത്തിയത്.

video
play-sharp-fill

കോട്ടയം ഈരാറ്റുപേട്ട റൂട്ടിലാണ് അപകടം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട റമീസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബോണറ്റിനുള്ളിൽ നിന്നും തീ പടരുന്നതായി ശ്രദ്ധയിൽ പെട്ടത്.

ഉടൻതന്നെ കാറിന് പുറത്തിറങ്ങിയത് മൂലം വൻ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ പമ്പിൽ നിന്നും ഓടിക്കൂടിയ ജീവനക്കാരുടെ നേതൃത്വത്തിൽ വേഗത്തിൽ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.

എന്നാൽ ബോണറ്റിൽ നിന്നും വീണ്ടും തീ വന്നതിനാൽ കോട്ടയം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു.

തുടർന്ന് സ്റ്റേഷൻ ഓഫീസർ അനുപ് രവീന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റസ്ക്യൂ ഓഫീസർ കെ.റ്റി സലി ഉൾപ്പെടുന്ന സംഘമെത്തി തീയണച്ചു.