
സ്വന്തം ലേഖിക
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താനായി പ്രതികള്‍ ഉപയോഗിച്ച ഒരു ഇരുചക്ര വാഹനം കൂടി കണ്ടെത്തി.
ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തു നിന്നാണ് അന്വേഷണ സംഘം വാഹനം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവര്‍ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരില്‍ രണ്ടു പേരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം ബിജെപി ദേശീയ നിര്‍വാഹണ സമിതി അംഗം ഖുശ്ബു പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് ഇപ്പോള്‍ കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തു നിന്നാണ് പിടികൂടിയത്.







