
സ്വന്തം ലേഖകൻ
കൊച്ചി: മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ പുരാവസ്തുക്കളെന്ന പേരിൽ സൂക്ഷിച്ചവയുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊച്ചിയിലെ വീട്ടിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ അടക്കം 13 സാധനങ്ങളുടെ പരിശോധന റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് തേടിയത്.
നേരത്തെ തൃശൂരിൽ നിന്നുള്ള ആർക്കിയോളജി സർവ്വെ സംഘം 35 സാധനങ്ങൾ പരിശോധിച്ച് ഇവ വ്യാജമാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട് ലഭിച്ച ശേഷമാകും കുറ്റപത്രമടക്കം നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
അതേസമയം മോൻസനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെയാണ് നടിയെ ചോദ്യം ചെയ്തത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.







