Spread the love

സ്വന്തം ലേഖകൻ
കൊച്ചി : ക്രിസ്തുമസ് ദിനത്തില്‍ കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലേബര്‍ കമ്മിഷന്‍ കിറ്റക്‌സില്‍ പരിശോധന നടത്തി.

video
play-sharp-fill

തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴില്‍ വകുപ്പ് പരിശോധന തുടങ്ങിയത്. പുരുഷ – വനിത ലേബര്‍ ക്യാമ്പുകളില്‍ എത്തിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച രേഖകളും വനിത കമ്മിഷന്‍ പരിശോധന നടത്തി.

രാവിലെ ഒന്‍പതര മുതലാണ് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. ഏകദേശം മൂന്നരമണിക്കൂര്‍ പരിശോധന നീണ്ടുനിന്നു. തൊഴിലാളികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായി ലേബര്‍ കമ്മിഷണര്‍ എസ്. ചിത്ര മാധ്യമങ്ങളോടു പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ഹോസ്റ്റലിലും പുരുഷന്മാര്‍ താമസിക്കുന്ന, സംഘര്‍ഷമുണ്ടായ ക്യാമ്പുകളിലും നേരിട്ടെത്തിയാണ് മൊഴി ശേഖരിച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും ലേബര്‍ കമ്മിഷണര്‍ വ്യക്തമാക്കി.

തൊഴില്‍ സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിരുന്നു.

കിറ്റക്‌സ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുകള്‍ ബുധനാഴ്ചയുണ്ടാകുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം, സംഘര്‍ഷമുണ്ടായ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.