
സ്വന്തം ലേഖകൻ
കഴക്കൂട്ടം: കേരള സർവകലാശാലയിൽ മാർക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട സെക്‌ഷൻ ഓഫീസറെ മേനംകുളത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കണ്ണൂർ പരിയാരം സ്വദേശി വിനോദ് (46 ) ആണ് ഇന്നലെ സന്ധ്യയോടെ മുറിയിൽ തൂങ്ങിയ നിലയിൽ മകൾ കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
വിനോദിനെ മാർക്ക് ലിസ്റ്റ് തിരുത്തിയതുമായി ബന്ധപ്പെട്ട് ആറു മാസം മുൻപ് സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഭാര്യ ഷിജിന അധ്യാപികയാണ്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.







