Spread the love

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം പാമ്പാടിയിൽ വിറക് ഉണക്കാനായി ഇട്ട പുകപ്പുരയിൽ തീപിടിച്ചു.

video
play-sharp-fill

പാമ്പാടി കരിമ്പിൻ പുത്തൻ പുരയിൽ പി.റ്റി സ്കറിയയുടെ വീടിന്റെ പുകപ്പുരയ്ക്കാണ് തീ പടർന്ന് പിടിച്ചത്.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഉപയോഗ ശൂന്യമായി കിടക്കുന്ന പുകപ്പുരയിൽ വിറക് ഉണക്കുവാനായി ഇവർ തീ കത്തിക്കുന്നത് പതിവായിരുന്നു. അത് പടർന്ന് പിടിച്ചതാണ് അപകടകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കറിയയും മകളും തനിച്ചാണ് താമസം. വീടിന് പിറകിലുള്ള പുകപ്പുരയിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽവാസി ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

പാമ്പാടി ഫയർഫോഴ്സ് ഓഫീസിൽ നിന്നും കിലോമീറ്റർ മാത്രം ദൂരെയാണ് അപകടം നടന്നത്. അതിനാൽ തന്നെ യൂണിറ്റിന് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുവാൻ കഴിഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ , സി വി സാബു , മുഹമ്മദ് സുൽഫി, ഡി. ബിൻ രാജ്, പോൾസൺ ജോസഫ് , അനിൽകുമാർ , ഹനീഷ് ലാൽ , ഹരീഷ് മോൻ , വർഗീസ് , ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.