രഞ്ജിത് വധം; കൊലയാളി സംഘത്തിലെ ഒരാള്‍ ബംഗളൂരുവില്‍ പിടിയിലായെന്ന് സൂചന
സ്വന്തം ലേഖകൻ
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൊലയാളി സംഘത്തിലെ ഒരാള്‍ ബംഗളൂരുവില്‍ പിടിയിലായെന്ന് സൂചന.
ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് പിടിയിലായതെന്നാണ് വിവരം.
ഒരാഴ്ച പിന്നിട്ടിട്ടതോടെയാണ് ആറ് ബൈക്കിലായി സഞ്ചരിച്ച 12 പേരില്‍ ഒരാളെ അന്വേഷണസംഘത്തിന് പിടികൂടാനായത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. ഇതോടെ, ഒളിവിലായ മറ്റ് പ്രതികളെക്കുറിച്ച് സൂചനകിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിലെത്തി കൃത്യം നടത്തിയശേഷം പ്രതികള്‍ കേരളത്തിന് പുറത്തുപോയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തുന്ന സംഘത്തിന്റെ വലയിലാണ് ഇയാള്‍ കുടുങ്ങിയത്.
പ്രതികളെ പ്രാദേശികമായി സഹായിച്ചവരടക്കമുള്ളവരെയാണ് നേരത്തേ പിടികൂടിയിരുന്നത്.