Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാര്‍.2014ല്‍ തുടങ്ങിയ സൗഹൃദം 2021 ഏപ്രില്‍ വരെ നീണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നെന്നും, താന്‍ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തി.

ഒരു വിഐപിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപും, സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നതിന്റെ പിറ്റേന്ന് അവിടെ പോയിരുന്നുവെന്നും, അവിടെ സുനിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് പറഞ്ഞ് പുറത്തുവന്ന പള്‍സര്‍ സുനിയുടെ ചിത്രം കണ്ടപ്പോള്‍ ദിലീപിനെ വിളിച്ച്‌, സാറിന്റെ വീട്ടില്‍ കണ്ട പയ്യനല്ലേ എന്ന് ചോദിച്ചു. ഏത് പയ്യനെന്നായിരുന്നു ദിലീപ് തിരിച്ച്‌ ചോദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പിന്നീട് ബാലു, തന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ട വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. റിമാന്‍ഡിലായിരിക്കെ ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച്‌ വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു.

പിന്നീടങ്ങോട്ട് ദിലീപും ബന്ധുക്കളും തന്നോട് സ്‌നേഹം അഭിനയിച്ചു. സഹോദരി ഭര്‍ത്താവ് വിളിച്ചു. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്.

ബാലുവിന്റെ ഭാഗത്തു നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നതുവരെ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു.