സ്വന്തം ലേഖകൻ
ലോകമെങ്ങും തിരുപ്പിറവിയുടെ ആഘോഷത്തിലാണ്. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ക്രിസ്മസ് കാലവും. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായാണ് ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാൽ, ഇന്ന് ക്രിസ്മസ് ആഘോഷിക്കാത്ത ചില രാജ്യങ്ങളുമുണ്ട്.
ഇറ്റലിയില്‍, പള്ളികളിലോ നഗര ചത്വരങ്ങളിലോ വീട്ടിലോ ഒക്കെക്രിസ്മസ് വേളയില്‍ ആളുകള്‍ അവതരിപ്പിക്കുന്ന ഒരു ആചാരമാണ് ‘പ്രീസെപ്പ്’. ബാബോ നതാലെ (ക്രിസ്മസ് അപ്പൂപ്പന്‍) കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. ആളുകള്‍ പരസ്പരം ബ്യൂണ്‍ നതാലെ ആശംസിക്കുകയും ചെയ്യും.

പോളണ്ടില്‍, ക്രിസ്മസ് ആഘോഷം ആരംഭിക്കുന്നത് ക്രിസ്മസിന്റെ തലേദിവസം രാത്രി അത്താഴം (വിജിലിയ) കഴിച്ചുകൊണ്ടോ അല്ലെങ്കിൽ ഒപ്ലേറ്റെക് (Oplatek) പങ്കുവെച്ചു കഴിച്ചോ ആണ്. അത്താഴത്തിന് മുമ്പു കഴിക്കുന്ന, ചതുരാകൃതിയിലുള്ള, പേപ്പറിനോളം കനം കുറഞ്ഞ മധുരപലഹാരമാണിത്. മാവ് കൊണ്ടാണ് ഈ വാഫര്‍ ഉണ്ടാക്കാറുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജര്‍മ്മനിയില്‍, പല നഗരങ്ങളിലെയും പ്രധാന ചത്വരങ്ങളിൽ ഉത്സവകാല ക്രിസ്മസ് ചന്തകൾകാണാന്‍ കഴിയും. കൂടാതെ ഡിസംബര്‍ 24 ന് ക്രിസ്മസ് രാവില്‍ ക്രിസ്മസ് ട്രീകള്‍ സ്ഥാപിക്കുന്നു.

ഇംഗ്ലണ്ടില്‍ നവംബര്‍ പകുതിയോടെ ക്രിസ്മസിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ആളുകള്‍ ചാരിറ്റിക്കായി സന്ദര്‍ശകരില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും തെരുവുകൾഅലങ്കരിക്കുകയും ചെയ്യുന്നു.
ഇന്ത്യയും ബ്രിട്ടനും യുഎസും ഡിസംബര്‍ 24 ന് രാത്രിയില്‍ സാന്താക്ലോസിനായി കിടക്കയ്ക്കരികില്‍ സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന പാരമ്പര്യം പിന്തുടരുന്നുണ്ട്.

ഓസ്ട്രേലിയയില്‍ ആളുകള്‍ ബാര്‍ബിക്യൂ കളിക്കാൻ കടല്‍ത്തീരത്തെത്തുകയും ‘വൈറ്റ് ക്രിസ്മസ്’ ഗാനം ആലപിക്കുകയും ചെയ്യുന്നു.
ഗ്രീസില്‍, ക്രിസ്മസ് മരങ്ങള്‍ വെയ്ക്കുന്നത് കൂടാതെബോട്ടുകളും അലങ്കരിക്കാറുണ്ട്.