ബാറുകളിൽ നിന്ന് എക്സൈസ് സർക്കിൾ ഇൻസപെക്ടർ വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന് രഹസ്യവിവരം; എക്സൈസ് സർക്കിൾ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫിസിൽ വിജിലൻസ് റെയ്‍ഡ്.

video
play-sharp-fill

ക്രിസ്തുമസിനോടനുബന്ധിച്ച് ബാറുടമകളിൽ നിന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഓഫിസുകളിൽ വിജിലൻസ് റെയ്ഡ് ഉണ്ടാകുമെന്ന് അറിയാവുന്ന ഉദ്യോ​ഗസ്ഥർ ബാറുകളിൽ പോയി നേരിട്ട് പണപ്പിരിവ് നടത്തിയെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് സൂചന.

എക്സൈസ് ഓഫിസിൽ നടത്തിയ റെയ്ഡിൽ ക്രമക്കേട് വ്യക്തമായതായും തുടർ നടപടികൾ ഉണ്ടാകുമെന്നും വിജിലൻസ് എസ് പി വി ജി വിനോദ് കുമാർ പറഞ്ഞു.

കോട്ടയം വിജിലൻസ് റേഞ്ച് ഡിവൈഎസ്പി എ കെ വിശ്വനാഥന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജയകുമാർ, എസ് ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ്കുമാർ, ഹാരീസ്, പൊലീസ് ഉദ്യോ​ഗസ്ഥരായ അരുൺ ചന്ദ്, രാജേഷ് ടിപി, സുരേഷ്, ശോഭൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.