പതിമൂന്ന് വയസ് മുതല്‍ ജൈവപരമായി സെക്സിന് പ്രാപ്തി നേടുന്ന മനുഷ്യര്‍ ശരീരത്തിന്റെയും മനസിന്റെയും ആവശ്യത്തിന് വേണ്ടി സമൂഹത്തിന്റെ അനുവാദത്തിന് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് പറയുന്നത് എന്തൊരു ദുരന്തമാണ്; എഴുത്തുകാരിയും അഭിനേത്രിയുമായ ലാലി പി എം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പതിമൂന്ന് വയസ് മുതല്‍ ജൈവപരമായി സെക്സിന് പ്രാപ്തി നേടുന്ന മനുഷ്യര്‍ ശരീരത്തിന്റെയും മനസിന്റെയും ആവശ്യത്തിന് വേണ്ടി സമൂഹത്തിന്റെ അനുവാദത്തിന് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് പറയുന്നത് എന്തൊരു ദുരന്തമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 എന്ന വാർത്തയിൽ പ്രതികരിച്ച് എഴുത്തുകാരിയും അഭിനേത്രിയുമായ ലാലി പി എം.

വിവാഹപൂര്‍വ്വ ലൈംഗീക ബന്ധം പാപമായിക്കരുതുന്ന ഒരു സമൂഹത്തില്‍ നിന്ന് കൊണ്ട് വേണം നമ്മള്‍ കല്യാണപ്രായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും തീരുമാനങ്ങളിലുമെത്താന്‍ എന്നൊരു അപേക്ഷയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാണ്ട് 13 വയസ് മുതല്‍ ജൈവപരമായി സെക്സിന് പ്രാപ്തി നേടുന്ന മനുഷ്യര്‍ സാമൂഹ്യസമ്മതിയോടെ സെക്സ് ചെയ്യണമെങ്കില്‍ പിന്നെയും വര്‍ഷങ്ങള്‍ കഴിയണമെന്നത് എന്തൊരു ദുരന്തമാണ്. അതും മനുഷ്യന്റെ ജൈവപരമായ ശരീരത്തിന്റെയും മനസിന്റെയും ആവശ്യത്തിന് വേണ്ടി സമൂഹത്തിന്റെ അനുവാദത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരികയെന്നത് കഷ്ടമാണ്.

സത്യത്തില്‍ എനിക്ക് നമ്മുടെ നാട്ടിലെ ആണ്‍കുട്ടികളെ ഓര്‍ത്ത് ദു:ഖം തോന്നാറുണ്ട്. നിയമപരമായ 21 അല്ല , വിദ്യാഭ്യാസം ജോലി കുടുംബം പോറ്റാനുള്ള കഴിവ് ഇതൊക്കെയുണ്ടെങ്കിലല്ലാതെ പെണ്ണ് കെട്ടാന്‍ പറ്റില്ല. പലര്‍ക്കും കല്യാണത്തിന് മുന്‍പ് സെക്സ് അപ്രാപ്യവുമായിരിക്കും. ലൈംഗികത എന്തെന്നറിയാന്‍ എതിര്‍ലിംഗമെന്തെന്നറിയാന്‍ ഒക്കെയുള്ള അവരുടെ അഭിനിവേശം പലപ്പോഴും നമ്മുടെ സദാചാര സമൂഹത്തെ പ്രകോപിപ്പിക്കുകയും മാനവും ജീവിതവും ജീവനും തന്നെ നഷ്ടവുമാകും.

18 വയസിന് ശേഷം വോട്ടും ഡ്രൈവിങ്ങ് ലൈസന്‍സുമൊക്കെ എടുക്കാന്‍ പറ്റുന്ന ഒരു രാജ്യത്ത് കല്യാണപ്രായം കൂട്ടേണ്ട യാതൊരു കാര്യവുമില്ലെന്ന് തന്നെ ഞാന്‍ പറയും.

എന്നാല്‍ നിയമമുണ്ടെന്ന് വച്ച്‌ എല്ലാവരും 18 വയസില്‍ കല്യാണം കഴിക്കണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ലല്ലോ. വേണേല്‍ 40 വയസില്‍ വിവാഹിതയായാലും മതീലോ. 18 വയസ് കഴിഞ്ഞാലേ മദ്യം കഴിക്കാവൂ എന്ന് പറഞ്ഞാ 18 വയസ് കഴിഞ്ഞാ എല്ലാവരും മദ്യം കഴിക്കണമെന്ന നിര്‍ബ്ബന്ധമല്ലല്ലോ. നിങ്ങള്‍ കഴിച്ചോളൂ പക്ഷേ അതിന് കുറെയേറെ ദോഷങ്ങളുണ്ടെന്ന മുന്നറിയിപ്പല്ലേ ഇപ്പോള്‍ നല്‍കുന്നത്!

അത് മാതിരി 18 വയസ് കഴിഞ്ഞാല്‍ കല്യാണം കഴിക്കാം . പക്ഷേ ഈ കല്യാണമെന്നത് അത്ര സുഖകരമായ ഏര്‍പ്പാടല്ലെന്നും ആദ്യം സ്വന്തം കാലില്‍ നില്‍ക്കുകയാണ് വേണ്ടതെന്നുമുള്ള ബോധവല്‍ക്കരണമാണ് അനിവാര്യം. അത് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും നല്‍കണം. അതിന് വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്‍കൈയ്യെടുത്ത് നിരന്തരം പ്രചരണം നല്‍കണം. നമ്മള്‍ മദ്യനിരോധനമല്ല ബോധവല്‍ക്കരണമാണ് ആവശ്യം എന്ന് പറയും പോലെ.

കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കുക, സെക്സിലെ സുരക്ഷിതത്വത്തെ പറ്റി മനസിലാക്കി കൊടുക്കുക , വിദ്യാഭ്യാസത്തിന്റെയും സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെയും ആവശ്യകത നിരന്തരം ഉല്‍ബോധിപ്പിക്കുക ഇതൊക്കെയാണ് വേണ്ടത്.

അല്ലാതെ കല്യാണപ്രായം 21 ആക്കിയാല്‍ കുട്ടികള്‍ 3 വര്‍ഷവും കൂടി അതാലോചിച്ച്‌ ജീവിക്കുമെന്നല്ലാതെ മറ്റൊരു കാര്യവും ഇവിടെ സംഭവിക്കില്ല.

ഭയമല്ല ജാഗ്രതയാണ് വേണ്ടത്

എന്റെ പേഴ്സണല്‍ അഭിപ്രായം കുട്ടികള്‍ ടെ വിവാഹം അവര്‍ എല്ലാ രീതിയിലും ഉത്തരവാദിത്തമുള്ളവരായതിന് ശേഷം മതി എന്നാണ്. കാരണം കല്യാണവും പേരന്റിങ്ങുമൊക്കെ വലിയൊരുത്തരവാദിത്തമാണ് .പക്ഷേ എന്റെ അഭിപ്രായം ഉറപ്പിക്കാന്‍ ഞാനൊരിക്കലും നിയമത്തിന്റെ സഹായം തേടില്ല. എന്റെ കുട്ടികള്‍ 30 ഉം 24 ഉം വയസായവരാണ്.