video
play-sharp-fill

പ്രണയാഭ്യര്‍ഥന നിരസിച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

പ്രണയാഭ്യര്‍ഥന നിരസിച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച്‌ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു.

22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരിലാണ് തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകൾ കൃഷ്ണപ്രിയയെ തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്.

പഞ്ചായത്ത്‌ ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കൈയിൽ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ ആന്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്‌.