ചിത്രകലാ വിദ്യാലയത്തിൽ താൽക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ച കേസ്; പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേ പോലീസ് കേസ്

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിൽ താൽക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേ പോലീസ് കേസെടുത്തു.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് തടഞ്ഞുവെക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ്‌ഐആർ കൈമാറുമെന്നും പോലീസ് അറിയിച്ചു.

പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഒരു പരാതി കൂടി വന്നിട്ടുണ്ട്. ഇതുകൂടി ചേർത്താണ് ചക്കരക്കൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.