കോട്ടയം സംക്രാന്തിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു; ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സംക്രാന്തിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് പടിഞ്ഞാറെ പറമ്പിൽ സജു ( 45 ) ആണ് മരിച്ചത്.

ഒരു മാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സ്ഥലത്തിനു സമീപത്തു വച്ചാണ് ഓട്ടോയും റേഞ്ച് റോവർ കാറും കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ഓട്ടോയിൽ എതിരെ വന്ന റേഞ്ച് റോവർ കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു.

ഗുരുതരമായി പരുക്കേറ്റ സജുവിനേയും ഒപ്പ മുണ്ടായിരുന്ന മക്കളായ ആനന്ദ്, അനന്ദൻ എന്നിവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.ആനന്ദ്, അനന്ദൻ എന്നിവർക്ക് നിസാര പരുക്കേറ്റു.

സജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ചെല്ലപ്പൻ
അമ്മിണി എന്നിവർ മാതാപിതാക്കൾ.
ഭാര്യ പ്രമീള. അനന്ദു, ആനന്ദ്, അനന്ദൻ എന്നിവർ മക്കൾ.