കോട്ടയം കുറിച്ചിയിൽ സഹോദരങ്ങൾ തമ്മിൽ കയ്യാങ്കളി; മദ്യപിച്ച് ബഹളം വെച്ച അനുജനെ ജ്യേഷ്ഠൻ വാക്കത്തി എടുത്ത് വെട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം കുറിച്ചിയിൽ സഹോദരങ്ങൾ തമ്മിൽ നടന്ന കയ്യങ്കാളിയിൽ ഒരാൾക്ക് പരിക്ക്. സ്ഥിരം മദ്യപാനിയായ സഹോദരന്റെ ശല്യം സഹിക്കവയ്യാതെയാണ് ജേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. കുറിച്ചി മലകുന്നം കൊച്ചീത്തറയിൽ ജെയിംസ്‌കുട്ടി (50)യെയാണ് സഹോദരൻ ജോസ്‌കുട്ടി(56) വെട്ടി പരിക്കേൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമട്ടുതൊഴിലാളിയായിരുന്ന ജെയിംസ്‌കുട്ടി സ്ഥിരം മദ്യപാനിയായിരുന്നു. അവിവാഹിതനായ ജെയിംസും, ഭിന്നശേഷിക്കാരിയായ സഹോദരിയും താമസിച്ചിരുന്ന സമീപത്തെ വീട്ടിലെത്തി ജെയിംസ് വാതിലിൽ അടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ഇന്ന് പുലർച്ചെയും ജെയിംസ്കുട്ടി ഇത്തരത്തിൽ ബഹളം വെച്ചിരുന്നു. ഇതേ തുടർന്ന് അടുക്കള വാതിൽ തുറന്നെത്തിയ ജോസ്‌കുട്ടി സഹോദരനെ വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു.

തലയ്ക്കും, കൈയ്ക്കും പരിക്കുകളേറ്റ ജെയിംസ്‌കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ട ജോസ്‌കുട്ടിയ്ക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്.