‘പള്ളി പൊളിക്കും; ബാങ്ക് വിളി അനുവദിക്കില്ല’; മതവിദ്വേഷ മുദ്രാവാക്യം മുഴക്കി ബിജെപി; പരാതിയുമായി ഡിവൈഎഫ്ഐ
സ്വന്തം ലേഖിക
കണ്ണൂർ: തലശ്ശേരിയിൽ പള്ളി പൊളിക്കുമെന്നും ബാങ്ക് വിളി അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കി ബിജെപി പ്രകടനം.
കെ ടി ജയകൃഷണൻ ദിനത്തോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രകടനത്തിലായിരുന്നു ബിജെപിയുടെ മത വിദ്വേഷ മുദ്രാവാക്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാൻ അനുവദിക്കില്ലെന്ന മതവിദ്വേഷ മുദ്രാവാക്യത്തിന് എതിരെ ഡിവൈഎഫ്ഐ തലശ്ശേരി എസിപിക്ക് പരാതി നൽകി.
വർഗീയ ലഹള ലക്ഷ്യം വച്ചാണ് മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയതെന്നും ഇവർക്കെതിരെ കർശന നിയമ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപെട്ടത്.
ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് സി എൻ ജിദുൻ ആണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0