കേരളത്തെ വിറപ്പിച്ച എ.ടി.എം കൊള്ളക്കാരെ പൊലീസ് കുടുക്കിയത് സാഹസികമായി; എ.ടി.എം തകർത്ത് കവർന്ന 35 ലക്ഷവും വീതിച്ചെടുത്ത് മോഷ്ടാക്കൾ: കേരളത്തിലെത്തിയത് അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ വിറപ്പിച്ച് 35 ലക്ഷം രൂപ കൊള്ളയടിച്ച എ.ടി.എം മോഷണ സംഘം അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം. സംഭവവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായവരിൽ ഏറെയും അതിക്രൂരൻമാരായ മോഷ്ടാക്കളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതീവ സുരക്ഷയിൽ, അടുക്കളയിൽ പോലും തോക്കുമായാണ് അക്രമി സംഘം കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന മേവാത് നസർപൂർ പുൽഹാനയിൽ ഹൗസ് നമ്പർ 19 ൽ ഹനീഫ്് (37), രാജസ്ഥാൻ ഭരത്പൂർ കത്താൽ പഹാരി നസീം ആക്ബർ (24) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശി പപ്പി സിംഗിനെ (32) 14 ന് കസ്റ്റഡിയിൽ വാങ്ങും. കേസിൽ രാജസ്ഥാൻ ഭരത്പൂർ സ്വദേശി അലീൻ (26), ഹരിയാന സ്വദേശികളായ അസംഖാൻ (18), ഷെഹസാദ് (33) എന്നിവരെയാണ് ഇനി പിടൂകൂടാനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിയാനയിലെ മേവാത്ത്, ഉത്തർപ്രദേശിലെ മധുര, രാജസ്ഥാനിലെ ഭരത് പൂർ എന്നീ ഗ്രാമങ്ങളിലെ നിവാസികളാണ് പ്രതികളായ ആറു പേരും. വ്യക്തമായ ക്രിമിനൽ പശ്ചാത്തലത്തിലമാണ് സംഘത്തിനുള്ളത്. വർഷങ്ങളായി കേരളത്തിലേയ്ക്ക് ട്രക്കുമായി എത്തിയിരുന്ന അസംഖാന് കേരളത്തിലെ വഴികളെല്ലാം കാണാപാഠമായിരുന്നു. വേൽഡറായിരുന്ന ഹനീഫിനൊപ്പം ചേർന്ന് അസംഖാൻ പദ്ധതി തയ്യാറാക്കിയതോടെയാണ് മോഷണത്തിന്റെ മാസ്റ്റർ പ്ലാൻ കൃത്യമായി വർക്കൗട്ട് ചെയ്ത് തുടങ്ങിയത്.
കേസിലെ പ്രധാന പ്രതികളായ അസംഖാനും, ഷെഹസാദും, അലീമും സിംഗാർ കമ്പനിയിൽ ട്രക്ക് ഡ്രൈവർമാരാണ്. ലോറിയിൽ യാത്ര ചെയ്യുന്നതിനിടയിലും മോഷണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. ഇരുപതു വർഷത്തോളമായി വെൽഡിംഗ് ജോലി ചെയ്യുന്ന ഹനീഫ് വെൽഡിംഗ് യന്ത്രങ്ങൾ ഉപയോഗിച്ച് എടിഎം മെഷ്യൻ തകർത്തിരുന്നത്. എടിഎം കൗണ്ടറുകളുടെ ക്യാമറയിൽ സ്േ്രപ പെയിന്റെ അടിച്ചിരുന്നത് നസീമായിരുന്നു. നാഷണൽ പെർമിറ്റ് ലോറിയിൽ മേവാത്തിൽ നിന്നും പുറപ്പെട്ട സംഘം ഗ്യാസ് കട്ടറും മോഷണം നടത്തുന്നതിനുള്ള അനുബന്ധ ഉപകരണങ്ങളും വാഹനത്തിൽ സൂക്ഷിച്ചിരുന്നു.
ഈ ആറംഗ സംഘം മൂന്നു ലോറികളിൽ ലോഡുമായാണ് തന്ത്രം ഒരുക്കിയിരുന്നത്. അസംഖാനും, ഷെഹസാദും, അലീമും ഡൽഹിയിൽ നിന്നു ട്രക്കിൽ ലോഡുമായി യാത്ര തിരിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങലിലേയ്ക്കുള്ള ലോഡാണ് ഇവർ എടുത്തത്. തന്ത്രങ്ങളെല്ലാം തയ്യാറാക്കി ഹനീഫും, നസീമും, പപ്പിയും ഡൽഹിയിൽ നിന്നും വിമാനം കയറി. ലോറി ബംഗളൂരുവിൽ എത്തിയപ്പോൾ ഹനീഫും, നസീമും പപ്പിയും ഇവരുടെ ഒപ്പം കൂടി. പിന്നെ ലോറി നേരെ കേരളത്തിലേയ്ക്ക്. തിരുവനന്തപുരത്തേയ്ക്കുള്ള ലോഡ് അടങ്ങിയ ലോറി ഷെഹസാദ് മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ച് അസംഖാനൊപ്പം കയറി. ഇതോടെ ഒരു ലോറിയിൽ അഞ്ചു പേരായി. ഈ ലോറി നേരെ പത്തനംതിട്ടയ്ക്കു വിട്ടു. ഇതിനിടെ അലീം തന്റെ ലോഡുമായി കൊല്ലത്തേയ്ക്കു പോയി. മടക്കയാത്രയിൽ അങ്കമാലിയിൽ കാണാമെന്ന ഉറപ്പിലാണ് സംഘം പിരിഞ്ഞത്.
പത്തനംതിട്ടയിൽ ലോഡിറക്കിയ ശേഷം തിരികെ എത്തിയ സംഘം, മണിപ്പുഴയിൽ ലോറി നിർത്തി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് സംഘം കവർന്നു. ഇവിടെ നിന്നു നേരെ പ്രതികൾ പിക്കപ്പുമായി മുന്നിൽ കുതിച്ചു. ലോറി പിന്നാലെ. വെമ്പള്ളിയിൽ റോഡരികിൽ കണ്ട എടിഎം തകർക്കാനായിരുന്നു ആദ്യ ശ്രമം. സി.സിടിവി ക്യാമറ സ്േ്രപ പെയിന്റ് അടിച്ച് മറച്ച സംഘം, എടിഎം മുറിയിലെ ലൈറ്റ് അഴിച്ചു മാറ്റുന്നതിനിടെ മുകൾ നിലയിലെ വെട്ടം തെളിഞ്ഞു. മോഷണം അവസാനിപ്പിച്ച് അതിവേഗം സംഘം മടങ്ങി. മോനിപ്പള്ളിയിലെ എടിഎം തകർക്കാൻ ശ്രമം നടത്തിയപ്പോൾ ഇതിനുള്ളിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ഇരുമ്പനത്തു നിന്നും 25 ലക്ഷവും കൊരട്ടിയിൽ നിന്ന് പത്ത് ലക്ഷവും കവർന്ന ശേഷം നേരെ അങ്കമാലിയിൽ വച്ച് അസിമുമായി സന്ധിച്ചു. ഇവിടുന്ന് പ്രതീകൾ നേരെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ മോഷ്ടിച്ച് പിക്കപ്പ് വാൻ ഉപേക്ഷിക്കുകയും ചെയ്തു.
മോഷ്ടിച്ച പണം തുല്യമായി വീതിച്ച സംഘം ഇതിൽ ഒരു ലക്ഷം രൂപ ഹനീഫിനു നൽകി.