play-sharp-fill
പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തകർത്ത് നടന്ന തട്ടിപ്പുകാരെ കുടുക്കിയത് രഹസ്യ പൊലീസിന്റെ ബുദ്ധി: ഒറ്റക്കോളം വാർത്തയിൽ നിന്നു കിട്ടിയ സ്പാർക്കിൽ പിടിച്ചു കയറി സ്‌പെഷ്യൽ ബ്രാഞ്ച് സംഘം; ലക്ഷ്യമിട്ട പദ്ധതികളെല്ലാം പാളി തട്ടിപ്പ് സംഘം

പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തകർത്ത് നടന്ന തട്ടിപ്പുകാരെ കുടുക്കിയത് രഹസ്യ പൊലീസിന്റെ ബുദ്ധി: ഒറ്റക്കോളം വാർത്തയിൽ നിന്നു കിട്ടിയ സ്പാർക്കിൽ പിടിച്ചു കയറി സ്‌പെഷ്യൽ ബ്രാഞ്ച് സംഘം; ലക്ഷ്യമിട്ട പദ്ധതികളെല്ലാം പാളി തട്ടിപ്പ് സംഘം

തേർഡ് ബ്യൂറോ

കോട്ടയം: കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂൾ കേന്ദ്രീകരിച്ച് നടന്ന വമ്പൻ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സംഘത്തെ കുടുക്കിയത് രഹസ്യ പൊലീസിന്റെ തന്ത്രപരമായ ബുദ്ധി. ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ അപേക്ഷയുടെ മറവിൽ സ്‌കൂൾ അധികൃതരെ പറ്റിച്ച് വിലസി നടന്നിരുന്ന തട്ടിപ്പ് സംഘത്തെയാണ് തന്ത്രപരമായ നീക്കത്തിലൂടെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കുടുക്കിയത്.
കഴിഞ്ഞ മാസം മുതലാണ് ജില്ലയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. വാട്‌സ് അപ്പിൽ പ്രചരിച്ച സന്ദേശത്തിന്റെ മറവിലായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നു. വാട്‌സ്അപ്പിലൂടെ സന്ദേശങ്ങൾ അയച്ച് ആളെ കൂട്ടിയിരുന്ന സംഘത്തിനു പക്ഷേ, പിഴച്ചത് പത്രങ്ങളിൽ വാർത്ത നൽകാനുള്ള തീരുമാനത്തോടെയായിരുന്നു.
കഴിഞ്ഞ മാസം അവസാനം പാമ്പാടിയിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നതിനായാണ് ആദ്യം ഈ സംഘം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ നടപടിയെടുക്കും മുൻപ് തന്നെ വിവരം രഹസ്യാന്വേഷണ വിവരം രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറയുന്നു. എന്നാൽ, 28 ന് പരീക്ഷ നടത്തിയെങ്കിലും പിന്നീട് ഇതു സംബന്ധിച്ചുള്ള അറിയിപ്പുകളോ മറ്റുള്ള ഇടപാടുകളോ ഒന്നും നടന്നിരുന്നില്ല. എന്നാൽ, ആറാം തീയതിയാണ് സംഘം വീണ്ടും സജീവമായി രംഗത്ത് എത്തുന്നത്.
ഇതിനിടെ ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വ്യാജ റിക്രൂട്ട്‌മെന്റും പരിശീലനവും സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചു. തുടർന്ന് സംഘം ഇതിന്റെ ചുവട് പിടിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മിടുക്ക് കൃത്യമായി വ്യക്തമായത്.
ആദ്യം പൊലീസ് സംഘം ഇവിടെ എത്തുകയും, വിവരങ്ങൾ രഹസ്യമായി നീരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ തൃശൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും സംഘത്തലവനായ എ.സിപി രവിയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കഴിഞ്ഞിരുന്നു. എസിപി രവിയുടെ തിരിച്ചറിയൽ രേഖ അടക്കമുള്ളവയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും, ഡിവൈഎസ്പി ആർ.ശ്രീകുമാറിനും, സി.ഐ ടി.ആർ ജിജുവിനും കൈമാറിക്കഴിഞ്ഞിരുന്നു.
തുടർന്ന് മിന്നൽ വേഗത്തിലായിരുന്നു സി.ഐ ടി.ആർ ജിജുവിന്റെ നീക്കങ്ങൾ. എല്ലാം വേഗത്തിൽ നടത്തിയ സിഐ പ്രതികളെ പൂട്ടുകയും ചെയ്തു. ഇതോടെയാണ് റിക്രൂട്ടിംഗ് തട്ടിപ്പ് സംഘം അകത്തായത്.