play-sharp-fill
പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്യണം; ഹൈക്കോടതി

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്യണം; ഹൈക്കോടതി

സ്വന്തം ലേഖകന്‍

കൊച്ചി:സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ പത്തുദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈകോടതി നിര്‍ദേശം.കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ സ്വമേധായ നീക്കം ചെയ്തില്ലെങ്കില്‍ ഭൂസംരക്ഷണം നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുള്ളതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ നിയമവിരുദ്ധമായവ എത്രയെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതോടെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോന്നിയ പോലെ കൊടിമരങ്ങള്‍ സ്ഥാപിക്കുകയാണെന്നും അടി പേടിച്ച് ഇവ മാറ്റാന്‍ ആരും ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അനധികൃത കൊടിമരങ്ങള്‍ നീക്കിയാല്‍ ഫാക്ടറി തുടങ്ങാനുള്ള ഇരുമ്ബ് കിട്ടുമെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു കൊടിമരത്തിന് 1000 രൂപ കണക്കാക്കിയാലും നാല് കോടിയോളം രൂപയുടെ ഇരുമ്ബ് കിട്ടും. ശരിയായ രീതിയില്‍ കണക്കെടുത്താല്‍ അനധികൃത കൊടിമരങ്ങളുടെ എണ്ണം ഇതിലും ഇരട്ടിയാകും.

കൊടിമരങ്ങളെ തൊട്ടാല്‍ അടികിട്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ളതിനാല്‍ പൊലീസിന് പോലും ഇക്കാര്യത്തില്‍ പേടിയാണെന്നും കോടതി വിമര്‍ശിച്ചു.