സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോര്‍ട്ടം നടത്താം; ആശുപത്രികള്‍ക്ക് അനുമതി; അവയവദാന നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ
ഡെൽഹി: സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി.
സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആശുപത്രികള്‍ക്ക് അനുമതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങള്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നാണ് പുതിയ നിര്‍ദ്ദേശം.
അവയവദാന നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിര്‍ദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്.
കുറ്റമറ്റ സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രികാലത്തും പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അനുവാദമുണ്ടാകും. മറ്റ് നിയമ പ്രശ്നങ്ങള്‍ ഒഴുവാക്കുന്നതിന് പോസ്റ്റ്മോര്‍ട്ടം നടപടികളുടെ വീഡിയോ ചിത്രീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
Third Eye News Live
0