play-sharp-fill
തുലാവർഷം; മഴ സർവ്വകാല റെക്കോർഡ് മറികടന്നു; നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ

തുലാവർഷം; മഴ സർവ്വകാല റെക്കോർഡ് മറികടന്നു; നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ

സ്വന്തം ലേഖിക

എല്ലാ റെക്കോർഡും ഭേദിച്ച് കേരളത്തിൽ തുലാവർഷം തുടരുന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ പെയ്തു.


2010 ൽ ലഭിച്ച 822.9 മില്ലി മീറ്റർ മഴയാണ് ഇതുവരെയുള്ള സർവ്വകാല റെക്കോർഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 31 ന് അവസാനിക്കുന്ന (92 ദിവസം) തുലാവർഷം 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവ്വകാല റെക്കോർഡ് മറികടന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ലഭ്യമില്ല 121 വർഷത്തെ കണക്കു പ്രകാരം തുലാവർഷ മഴ 800 മില്ലി മീറ്റർ കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് രണ്ടു തവണ മാത്രം 2010,1977 (809.1 മിമീ)

മറ്റു രണ്ട് റെക്കോർഡുകൾ ഈ വർഷം ഭേദിച്ചിരുന്നു. 2021 ജനുവരി, ഒക്ടോബർ മാസങ്ങളിൽ മഴ സർവകാല റെക്കോർഡ് മറികടന്നിരുന്നു.

ബംഗാൾ ഉൾക്കടൽ ന്യുനമർദം നവംബർ 18 ന് തമിഴ്നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കും.

നവംബർ 17ന് അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമർദം രൂപപ്പെടും.