
സ്വന്തം ലേഖകൻ
കോട്ടയം: എംജി സര്‍വകലാശാലയിലെ സമരം ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹന്‍ അവസാനിപ്പിച്ചു.
നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ മാറ്റണമെന്നതടക്കം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പു നല്‍കിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാര്‍ക്ക് കൈമാറി.
നാനോ സയന്‍സ് മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്ബ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കും. 2024 നകം ഗവേഷണം പൂര്‍ത്തിയാക്കിയാല്‍ മതി.
ഗവേഷണ കാലയളവില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍വ്വകലാശാല ഉറപ്പു നല്‍കിയതായും വിദ്യാര്‍ത്ഥി അറിയിച്ചു.
പ്രോജക്‌ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്‍റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാര്‍ത്ഥി ദീപയുടെ പരാതി.