
സ്വന്തം ലേഖകൻ
എറണാകുളം :സിനിമാ താരം കെ പി എ സി ലളിത ആശുപത്രിയിൽ.കടുത്ത പ്രമേഹവും, കരൾ രോഗവും മൂർച്ഛിച്ചതിനെത്തുടർന്നാണ് നടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവൺമെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ കേരള ലളിതകലാ അക്കാദമിയുടെ ചെയർപേഴ്സണാണ് കെ.പി.എ.സി. ലളിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയിലായിരുന്ന ലളിതയെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.