കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം പൂർണം ; സമരത്തിൽ പാലക്കാടും കണ്ണൂരും സംഘർഷം; വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ ഉന്തും തള്ളും

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം നടന്നു. പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നടന്ന സമരത്തിൽ സംഘർഷമുണ്ടായി. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. സമരത്തിൽ രമ്യ ഹരിദാസ് എംപി അടക്കം പങ്കെടുത്തു.

സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്‌തെന്നും വി കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. കണ്ണൂരിൽ നടന്ന സമരത്തിലും നേരിയ സംഘർഷമുണ്ടായി. കണ്ണൂരിൽ യാത്ര പൂർണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് സമരക്കാരെ നീക്കി. കൊച്ചിയിൽ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. കോഴിക്കോട് ചക്രസ്തംഭന സമരം ഉദ്ഘാടനം വൈകി. സമരം ഉദ്ഘാടനം ചെയ്യേണ്ട കെ മുരളീധരൻ എംപി ട്രാഫിക് ബ്ലോക്കിൽ പെട്ടതോടെയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത് വൈകിയത്.

ഉദ്ഘാടനം വൈകിയെങ്കിലും 11 മണിക്ക് ചക്രസ്തംഭന സമരം ആരംഭിക്കുകയും 15 മിനുട്ടിന് ശേഷം സമരം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ അറിയിച്ചു.