
സ്വന്തം ലേഖകൻ
കൊരട്ടി:പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് കൊരട്ടി ജംക്ഷനിൽ ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന പാഥേയം പദ്ധതിയ്ക്ക് അഭിനന്ദനവുമായി നടനും എംപിയുമായ സുരേഷ് ഗോപി എത്തി.
പാവങ്ങൾക്ക് നല്കുന്ന സൗജന്യ പൊതിച്ചോർ വിതരണത്തിൽ പൊതിച്ചോർ കെട്ടുകൾ നല്കാനും അത് നടത്തുന്ന ഉദ്യോഗസ്ഥർക്ക് പൊന്നാടയുമായാണ് സുരേഷ് ഗോപി വന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം. അതാണ് പദ്ധതി. ഷെൽഫിൽ പൊതിച്ചോറുകൾ വച്ച ശേഷം സുരേഷ് ഗോപി പൊലീസുകാരോട് ‘സിഐ എവിടെയാണ്?’ എന്നന്വേഷിച്ചു. സി ഐ പോലീസ് സ്റ്റേഷനിൽ ഒരു യോഗത്തിലാണ് സാർ എന്ന് എസ്.ഐ എം.വി.തോമസ് മറുപടി നൽകി.
തുടർന്ന് സി ഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏൽപിച്ചു. ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേ’ എന്ന് പറയുകയും ചെയ്തു.







