കാര് പാര്ക്ക് ചെയ്തതിനെ തുടര്ന്നുണ്ടായ വാക്കുതര്ക്കം സംഘര്ഷത്തില് കലാശിച്ചു; ശീതളപാനീയ കട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം
സ്വന്തം ലേഖിക
കുമരകം: ശീതളപാനീയ വില്പനശാലയുടെ മുന്നില് കാര് പാര്ക്ക് ചെയ്തതിനെ തുടര്ന്നുണ്ടായ വാക്കുതര്ക്കം സംഘര്ഷത്തില് കലാശിച്ചു.
ചക്രംപടിയില് വീടിനോട് ചേര്ന്ന് കരിക്ക് ഉള്പ്പെടെയുള്ള ശീതള പാനീയങ്ങള് വില്ക്കുന്ന വടക്കേച്ചിറ അജയഘോഷ് ( 45)നും കുടുംബാംഗങ്ങള്ക്കുമാണ് കാറില് എത്തിയവരുടെ ആക്രമണത്തില് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘര്ഷത്തില് പരിക്കേറ്റ നാല് അംഗ കുടുംബം ജില്ലാ ആശുപത്രിയില് ചികിത്സ തേടി. കാറില് എത്തിയവര്ക്കും പരിക്കേറ്റതായി പറയുന്നു. കാറിലെത്തിയ സംഘവും പരിക്കേറ്റതിനെ തുടര്ന്ന് മെഡിക്കല് കോളജ് ആശുപത്രിയില് ചികത്സ തേടി.
ഇന്നലെ ഉച്ചകഴിഞ്ഞ് ഐ ടെന് കാറിലെത്തിയ ആറ് അംഗ സംഘമാണ് കട ഉടമയെയും കുടുബാഗങ്ങളേയും മര്ദിച്ചത്. അജയഘോഷിന്റെ കണ്ണിനും ഭാര്യ രജനി (43) യുടെ കഴുത്തിനും മകന് അക്ഷയ് (21) യുടെ കൈയ്ക്കും പ്ലസ്ടു വിദ്യാര്ഥിനിയായ മകള് അശ്വിനി (18) യുടെ നടുവിനും പരിക്കേറ്റതായാണ് പരാതി.
കടയുടെ മുന്വശത്തെ റോഡില് കാര് പാര്ക്ക് ചെയ്തതിനുശേഷം മറ്റെവിടെയോ പോകാന് തുടങ്ങിയപ്പോള് കാര് അല്പം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്.
കടയിലും വീട്ടിലും കയറി അക്രമം നടത്തിയതോടെ നാട്ടുകാര് ഇടപെടുകയായിരുന്നു. കുമരകം പോലീസില് പരാതി നല്കിയിട്ടുണ്ട്.